KERALA

''ഞാന്‍ നിരപരാധി... എനിക്ക് ഒരു വ്യക്തിത്വമുണ്ട്; എല്ലാം കോടതിയില്‍ പറയും''; സ്വര്‍ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി

മാധ്യമങ്ങള്‍ ക്രൂശിക്കുകയാണ്. തനിക്ക് ഒരു വ്യക്തിത്വമുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി.

Author : ന്യൂസ് ഡെസ്ക്

സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ നിപരാധിയെന്ന അവകാശവാദവുമായി വിവാദ സ്‌പോണ്‍സര്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും എല്ലാം കോടതിയില്‍ പറയുമെന്നും ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകും. സത്യം പുറത്തുവരേണ്ടത് തന്റെ ആവശ്യമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.

അതേസമയം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഇല്ല. അഭിഭാഷകന്‍ മുഖേന കോടതിയില്‍ കാര്യങ്ങള്‍ ധരിപ്പിക്കും. ഒരു തെറ്റും ചെയ്തിട്ടില്ല. മാധ്യമങ്ങള്‍ ക്രൂശിക്കുകയാണ്. തനിക്ക് ഒരു വ്യക്തിത്വമുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.

അതേസമയം വിവാദങ്ങള്‍ക്കിടെ ഉണ്ണികൃഷണന്‍ പോറ്റി കുടുംബ വീടില്‍ എത്തി. തിരുവനന്തപുരം കാരേറ്റ് പുളിമാത്ത് ഉള്ള കുടുംബവീട്ടിലാണ് എത്തിയത്. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് തിരുവനന്തപുരത്തെ വീട്ടിലെത്തിയത്.

താന്‍ കുറ്റക്കാരനല്ലെന്നും ഒരിക്കിലും കോടതി തന്നെ ശിക്ഷിച്ചിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തനിക്ക് സ്വകാര്യത വേണം. വിജിലന്‍സ് ഹാജരാകാന്‍ പറഞ്ഞാല്‍ ഞാന്‍ ഹാജരാകും. മാധ്യമങ്ങളോട് സംസാരിക്കാന്‍ താല്‍പ്പര്യം ഇല്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.

അതേസമയം ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുഡടെ ദുരൂഹ ഇടപെടലുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. 2020ലും സ്വര്‍ണ്ണപ്പാളികളുടെ അറ്റകുറ്റപ്പണി നടത്താമെന്ന് വാഗ്ദാനം ചെയ്ത് ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡിനെ സമീപിച്ചു. ശില്പങ്ങള്‍ക്ക് മങ്ങല്‍ ഉണ്ടെന്നും അറ്റകുറ്റപ്പണി നടത്താമെന്നും വാഗ്ദാനം ചെയ്തായിരുന്നു ദേവസ്വം ബോര്‍ഡിനെ സമീപിച്ചത്. പാളികള്‍ വീണ്ടും കടത്താന്‍ ശ്രമിച്ചത്, സ്ഥാപിച്ച് മൂന്നുമാസം കഴിഞ്ഞ് ഉടന്‍ ആണെന്നും വിവരമുണ്ട്. എന്നാല്‍ ഈ വാഗ്ദാനം ദേവസ്വം ബോര്‍ഡ് സ്വീകരിച്ചില്ല.

SCROLL FOR NEXT