ഉപയോഗ ശൂന്യമായ മരുന്നുകൾ Source: News Malayalam 24x7
KERALA

ലഭിച്ചത് ഉപയോഗ ശൂന്യമായ മരുന്നുകൾ; പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

പെരുവയൽ സ്വദേശി മുരളീധരനാണ് ഉപയോഗ ശൂന്യമായ മരുന്നുകൾ ലഭിച്ചത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ലഭിച്ചത് ഉപയോഗ ശൂന്യമായ മരുന്നുകൾ എന്ന് പരാതി. പെരുവയൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനെതിരെയാണ് പരാതിഉയർന്നത്. പെരുവയൽ സ്വദേശി മുരളീധരനാണ് ഉപയോഗ ശൂന്യമായ മരുന്നുകൾ ലഭിച്ചത്.

പ്ലാസ്റ്റിക്കിന് സമാനമായ നിലയിലാണ് ഗുളികകൾ ഉള്ളത്. മൂന്ന് സ്ട്രിപ്പിലെ 30 ഗുളികകൾ പൂർണമായും കേടായ നിലയിലാണ് ഉള്ളത്. മൂന്ന് ദിവസം മുരളീധരൻ കേടായ ഗുളികകളാണ് കഴിച്ചത്. 27ാം തിയതി ലഭിച്ച ഷുഗറിൻ്റെ മരുന്നുകളാണ് ഉപയോഗ ശൂന്യമായ നിലയിലുള്ളതെന്നും മുരളീധരൻ പറഞ്ഞു.

SCROLL FOR NEXT