തിരുവനന്തപുരം: രാജ്ഭവനിൽ നടത്തിയ അത്താഴ വിരുന്നിൽ പങ്കെടുക്കാതിന്റെ കാരണം വിശദീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വാതിൽക്കൽ പോയി നിൽക്കേണ്ട ആവശ്യമില്ലല്ലോ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആദ്യപ്രതികരണം. എല്ലാവരെയും ക്ഷണിക്കുന്നപോലെ ക്ഷണിച്ചിട്ടുണ്ടാകും. അത്താഴവിരുന്നിൽ കോൺഗ്രസ് എംപിമാർ പങ്കെടുത്തിരുന്നു.
അവസാന നിമഷമാണ് ക്ഷണിച്ചത് മുൻപേ പരിപാടികൾ തീരുമാനിച്ചതിനാലാണ് അതിൽ പങ്കെടുക്കാത്തതെന്നും വിഡി സതീശൻ പറഞ്ഞു. ഇന്നലെ പരിപാടികൾക്ക് ശേഷം ഇന്ന് പുലർച്ചയാണ് എത്തിയത്. താൻ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിൽ അത്താഴവിരുന്നിന് പങ്കെടുക്കുമായിരുന്നു. പ്രസിഡന്റിന്റെ പരിപാടി ബഹിഷ്കരിക്കണം എന്ന നിലപാടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഷാഫിപറമ്പിലിനെ ആക്രമിച്ച പ്രതി സർക്കാർ പുറത്താക്കിയെന്ന് പറഞ്ഞ പൊലീസുകാരനാണ്. ഇതു പറഞ്ഞ് നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി മറുപടി പറയണമെന്നും വി.ഡി. സതീശൻ പറഞ്ഞു. 144 പേരെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. വിവരാകാശപ്രകാരം 14 പേര പുറത്താക്കിയെന്നാണ് രേഖകൾ. എംപിയെ ആക്രമിച്ചതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും സതീശൻ അറിയിച്ചു.
കെപിസിസി പുനഃസംഘടന, വെൽഫെയർപാർട്ടി വിഷയങ്ങളിൽ വിശദമായ പ്രതികരണം നടത്താൻ പ്രതിപക്ഷ നേതാവ് തയ്യാറായില്ല. 30 കൊല്ലം സിപിഎമ്മിനെ പിന്തുണച്ച വെൽഫെയർ പാർട്ടി പിന്തുണ കോൺഗ്രസ് സ്വീകരിച്ചിട്ടുണ്ടെന്ന് സതീശൻ പറഞ്ഞു. കെപിസിസി സെക്രട്ടറിമാരുടെ നിയമനത്തിൽ മറുപടി പറയില്ലെന്ന് നേരത്തെ പറഞ്ഞതാണെന്നും ഓർമിപ്പിച്ചു. പാലക്കാട് മലപ്പുറം റെഡ് അലർട്ട് ആണെന്ന് പറഞ്ഞത് കെസി വേണുഗോപാലിനെതിരെ താൻ പറഞ്ഞതാണെന്ന് പല മാധ്യമങ്ങളും പറഞ്ഞുവെന്നും സതീശൻ ചൂണ്ടിക്കാട്ടി.