തിരുവനന്തപുരം: ഓഫീസ് മുറിയുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയെന്ന് എംഎൽഎ വി.കെ.പ്രശാന്ത്. നടക്കുന്നത് വട്ടിയൂർകാവ് മണ്ഡലം ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണം. കെ. മുരളീധരനും ശബരിനാഥനും വിഷയം മുതലെടുക്കാൻ ശ്രമിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു. അവസാനിച്ച വിഷയത്തെ വീണ്ടും കുത്തിപ്പൊക്കി വ്യക്തിഹത്യ നടത്തുന്നുവെന്നും പ്രശാന്ത് ന്യൂസ് മലയാളത്തോട് പറഞ്ഞു.
കോർപ്പറേഷൻ കെട്ടിടം ഒഴിയണമെങ്കിൽ സെക്രട്ടറി നോട്ടീസ് നൽകണം. കൗൺസിലാണ് കെട്ടിടം വാടകയ്ക്ക് നൽകിയത്അവസാനിച്ച വിഷയത്തെ വീണ്ടും കുത്തിപ്പൊക്കി വ്യക്തിഹത്യ നടത്തുന്നു. ഇതിന് പിന്തുണ നൽകുന്നത് ബി ജെ പി - കോൺഗ്രസ് നേതാക്കളും. വട്ടിയൂർക്കാവ് എംഎൽഎയെ അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കഴിയുമോ എന്നാണ് ഈ വിഷയത്തിലൂടെ ശ്രമിക്കുന്നത്. ടാർജറ്റ് ചെയ്തുള്ള ആക്രമണമെന്നും വി. കെ. പ്രശാന്ത് പറഞ്ഞു.
എംഎൽഎ ഹോസ്റ്റലിൽ സാധാരണക്കാർക്ക് എത്തി ചേരുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട്.അവരുടെ സൗകര്യം അനുസരിച്ചാണ് ശാസ്തമംഗലത്തെ ഓഫീസ്.കെ. മുരളീധരൻ അടക്കമുള്ള നേതാകളുടെ പ്രസ്താവന ദൗർഭാഗ്യകരമാണ്.കെ. മുരളീധരനും ശബരീനാഥനും വിഷയത്തെ മുതലെടുക്കാൻ ശ്രമിക്കുന്നുവ്യക്തിഹത്യ നടത്തിയാലേ രാഷ്ട്രീയമായി വിജയിക്കു എന്നായിരിക്കും ബിജെപി ചിന്ത.വിവാദങ്ങൾ ഉണ്ടാകട്ടെ. മറുപടി നൽകും.ആഘോഷങ്ങളെല്ലാം നടത്തി മുന്നോട്ട് പോകുമെന്നും എംഎൽഎ പറഞ്ഞു.
ശാസ്തമംഗലത്തെ ഓഫീസ് വിവാദത്തിൽ കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾക്ക് മറുപടിയുമായി വി.കെ. പ്രശാന്ത് കഴിഞ്ഞ ദിവസവും മാധ്യമങ്ങളോ കണ്ടിരുന്നു. ബിജെപി അജണ്ട കോൺഗ്രസ് ഏറ്റുപിടിക്കുന്നുവെന്ന ആക്ഷേപമാണ് വി. കെ. പ്രശാന്ത് ഉന്നയിച്ചത്.സാധാരണ നിയമസഭാ നടക്കുന്ന വേളകളിലാണ് എംഎൽഎ ഹോസ്റ്റൽ പ്രയോജനപ്പെടുത്താറ്. ജനങ്ങളുമായി ബന്ധപ്പെട്ട നിൽക്കുന്ന ആളാണ് ഞാൻ. അതാണ് ശാസ്തമംഗലത്തെ ഓഫീസ് തിരഞ്ഞെടുക്കാൻ കാരണം. അതിന് നിയമപരമായ കാലാവധിയുണ്ടെന്നും എംഎൽഎ പറഞ്ഞു.
സംസ്ഥാനത്തെ പല എംഎൽഎമാരും ഇത്തരത്തിലുള്ള ഓഫീസ് തന്നെയാണ് ഉപയോഗിക്കുന്നത്. വി.കെ. പ്രശാന്ത് എംഎൽഎയ്ക്ക് മാത്രമായി ഒരു സൗകര്യം ഒരുക്കിയതല്ല. എന്നാൽ പിന്നീട് പ്രചരണങ്ങളുടെ സ്വഭാവം മാറി. ശ്രീലേഖയുടെ ഓഫീസിൽ ടോയ്ലറ്റ് പോലും ഇല്ല എന്ന പ്രചരണങ്ങൾ പോലും വന്നു.ബിജെപിയുടെ അജണ്ട ഏറ്റെടുക്കുന്നത് പോലെയാണ് കോൺഗ്രസ് നേതാക്കളുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മനസിലാകുന്നത്.
ബിജെപിക്ക് കുടപിടിക്കുന്നവരായി ശബരിനാഥൻ ഉൾപ്പടെ മാറി. കഴക്കൂട്ടം സ്വദേശിയായ ഞാൻ വട്ടയൂർക്കാവ് എന്ന് വീട് വെച്ച് താമസിക്കുകയാണ്. ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കുന്ന തന്നെ വ്യക്തിഹത്യ ചെയ്യുന്നു. അതിന് ശബരിനാഥൻ കൂട്ടുനിൽക്കുന്നുവെന്നും വി.കെ. പ്രശാന്ത് ആരോപിച്ചിരുന്നു. എംഎല്‍എ. ഓഫീസ് എംഎല്‍എ ക്വാട്ടേഴ്‌സിന്റെ രണ്ടാമത്തെ നിലയില്‍ വച്ചുകൂടെ എന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ഏഴ് വര്‍ഷമായി ശാസ്തമംഗലത്ത് ഓഫീസ് തുറന്നതെന്നും അദ്ദേഹം പറഞ്ഞു.