Source: News Malayalam 24X7
KERALA

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്തയാളുടെ ബൈക്ക് കത്തിച്ചു

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് അവിടെ നിന്നും 15 മീറ്ററോളം മാറിയാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്

Author : ശാലിനി രഘുനന്ദനൻ

കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്തയാളുടെ ബൈക്ക് കത്തിച്ചു. പയ്യന്നൂർ വെള്ളൂരിലെ പ്രസന്നന്റെ ബൈക്കാണ് കത്തിച്ചത് .ഇന്നലെ നടന്ന പ്രകടനത്തിൽ പ്രസന്നൻ പങ്കെടുത്തിരുന്നു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് അവിടെ നിന്നും 15 മീറ്ററോളം മാറിയാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്.

ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തൽ മൂലം വി. കുഞ്ഞികൃഷ്ണനെതിരെ സിപിഐഎം നടപടി സ്വീകരിച്ചുവരുന്ന സാഹചര്യത്തിലാണ് സംഭവം. ഫണ്ടു തട്ടിപ്പ് വെളിപ്പെടുത്തൽ നിയമസഭാ തെരഞ്ഞടുപ്പിൽ സിപിഐഎമ്മിൽ തലവേദനയാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

പയ്യന്നൂരിൽ ടി. ഐ. മധുസൂദനൻ വീണ്ടും സ്ഥാനാർഥിയാകുന്നതിൽ ഭിന്നസ്വരങ്ങൾ ഉയരും എന്നാണ് വിലയിരുത്തൽ. അതേസമയം വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

SCROLL FOR NEXT