ചരിത്രത്തിൽ ആദ്യമായാണ് കാപ്പാ കേസ് പ്രതി കോർപ്പറേഷൻ കൗൺസിലർ ആകുന്നതെന്ന് വി. ശിവൻകുട്ടി 
KERALA

"സുഗതനെ സംരക്ഷിക്കുന്നത് ബിജെപി"; ചരിത്രത്തിൽ ആദ്യമായാണ് കാപ്പാ കേസ് പ്രതി കോർപ്പറേഷൻ കൗൺസിലർ ആകുന്നതെന്ന് വി. ശിവൻകുട്ടി

വമ്പൻ പ്രഖ്യാപനങ്ങളുമായാണ് ബിജെപി കോർപ്പറേഷനിൽ അധികാരത്തിലേറിയതെന്ന് വി. ശിവൻകുട്ടി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനമെന്ന് വി. ശിവൻകുട്ടി. സർക്കാർ വിഷയത്തിൽ ഇടപെടണം. വമ്പൻ പ്രഖ്യാപനങ്ങളുമായാണ് ബിജെപി കോർപ്പറേഷനിൽ അധികാരത്തിലേറിയത്. എന്നാൽ ഇവയെല്ലാം ജലരേഖയായി മാറിയെന്നും ശിവൻകുട്ടി പറഞ്ഞു.

നഗരത്തിലെ മാലിന്യ പ്രശ്നത്തിൽ കോർപ്പറേഷൻ ഭരണസമിതി ഇടപെടുന്നില്ല. ചരിത്രത്തിൽ ആദ്യമായാണ് കാപ്പാ കേസ് പ്രതി കോർപ്പറേഷൻ കൗൺസിലർ ആകുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു.

കൗൺസിൽ യോഗത്തിൽ സുഗതൻ പങ്കെടുത്തതായി രേഖകളിൽ ബിജെപി കൃത്രിമം കാണിച്ചിട്ടുണ്ട്. കോർപ്പറേഷൻ ഭരണം നഷ്ടപ്പെടാതിരിക്കാനാണ് സുഗതനെ ബിജെപി സംരക്ഷിക്കുന്നത്.

രാജീവ് ചന്ദ്രശേഖറിൻ്റെ ഭീഷണിയുടെ സ്വരം ഉപേക്ഷിക്കണമെന്നും വി.ശിവൻകുട്ടി പറഞ്ഞു. രാഷ്ട്രീയ പ്രശ്നങ്ങൾ രാഷ്ട്രീയമായി പറഞ്ഞു തീർക്കണം. ഇന്നലെ ഉണ്ടായ അനിഷ്ട സംഭവങ്ങൾക്ക് ഉത്തരവാദി മേയർ മാത്രമാണ്. കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് മേയർ നടത്തിയതെന്നും ശിവൻകുട്ടി ആരോപിച്ചു.

SCROLL FOR NEXT