KERALA

പേരാമ്പ്ര സംഘര്‍ഷത്തില്‍ ആരോപണവിധേയരായ ഡിവൈഎസ്പിമാര്‍ക്ക് സ്ഥലം മാറ്റം; തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള നടപടിയെന്ന് വിശദീകരണം

പേരാമ്പ്രയില്‍ വെച്ച് ഷാഫി പറമ്പിലിന് മര്‍ദനമേറ്റതില്‍ ഇരുവര്‍ക്കുമെതിരെ ആക്ഷേപമുയര്‍ന്നിരുന്നു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: പേരാമ്പ്ര, വടകര ഡിവൈഎസ്പി മാര്‍ക്ക് സ്ഥലംമാറ്റം. വടകര ഡിവൈഎസ്പി ഹരിപ്രസാദിനും പേരാമ്പ്ര ഡിവൈസ്പി സുനില്‍ കുമാറിനുമാണ് സ്ഥലം മാറ്റം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം.

പേരാമ്പ്രയില്‍ വെച്ച് ഷാഫി പറമ്പിലിന് മര്‍ദനമേറ്റതില്‍ ഇരുവര്‍ക്കുമെതിരെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റമുള്ള ലിസ്റ്റില്‍ ഇരുവരുടെയും പേരുകള്‍ കൂടി ഉള്‍പ്പെട്ടിരിക്കുന്നത്. ഹരിപ്രസാദിനെ കോഴിക്കോട് നോര്‍ത്തിലേക്കും സുനില്‍ കുമാറിനെ കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ചിലേക്കുമാണ് മാറ്റിയത്.

ഇരുവരുടെയും നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംഎല്‍എ മര്‍ദിച്ചെന്നായിരുന്നു ആരോപണം. ഇരുവര്‍ക്കുമെതിരെ നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പരാമര്‍ശിക്കുന്ന സ്ഥിരം രീതി ഒഴിവാക്കിയാണ് ഇരുവരുമുള്‍പ്പെടെ 25 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലം മാറ്റം നല്‍കിക്കൊണ്ടുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങിയത്.

SCROLL FOR NEXT