News Malayalam Impact Source; News Malayalam 24X7
KERALA

IMPACT|വയോധികന്റെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ച സംഭവം; ന്യൂസ് മലയാളം വാർത്തയെത്തുടർന്ന് കേസെടുത്ത് പൊലീസ്

സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നെങ്കിലും നേരത്തെ പൊലീസ് കേസെടുത്തിരുന്നില്ല. 18 ശതമാനത്തിലേറെ ഗുരുതരമായി പരിക്കേറ്റ ശശി തൃശൂർ മെഡിക്കൽ കോളജിൽ ഇപ്പോളും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

Author : ന്യൂസ് ഡെസ്ക്

തൃശൂരിൽ അവശ നിലയിൽ കിടന്നുറങ്ങിയ വയോധികന്റെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ന്യൂസ് മലയാളം വാർത്തയെത്തുടർന്നാണ് വടക്കാഞ്ചേരിപൊലീസിന്റെ നടപടി. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ നടത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

വടക്കാഞ്ചേരി തെക്കുംകര സ്വദേശി പി.വി ശശിക്കാണ് തിരുവോണ നാളിൽ ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നെങ്കിലും നേരത്തെ പൊലീസ് കേസെടുത്തിരുന്നില്ല. 18 ശതമാനത്തിലേറെ ഗുരുതരമായി പരിക്കേറ്റ ശശി തൃശൂർ മെഡിക്കൽ കോളജിൽ ഇപ്പോളും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

SCROLL FOR NEXT