കേരള സര്‍വകലാശാലയില്‍ അധികാര പോര് മൂര്‍ച്ഛിക്കുന്നതിനിടെ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സര്‍വകലാശാലയിലെത്തി. 20 ദിവസങ്ങള്‍ക്ക് ശേഷമാണ് വൈസ് ചാന്‍സലര്‍ സര്‍വകലാശാലയിലെത്തിയത്.
പ്രതിഷേധം കണക്കിലെടുത്ത് വലിയ പൊലീസ് സന്നാഹത്തെയാണ് സര്‍വകലാശാലയില്‍ വിന്യസിച്ചിരിക്കുന്നത്. വിസി സര്‍വകലാശാലയില്‍ എത്തിയാല്‍ തടയുമെന്ന് എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ പറഞ്ഞിരുന്നു. ഇടത് വലത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിസിക്കെതിരെ പ്രതിഷേധിച്ചിരുന്നു.