ഡിവൈഎഫ്ഐ സമരത്തിനെതിരെ വി.ഡി. സതീശൻ Source: Screengrab
KERALA

"കോൺഗ്രസ് വീട് വയ്ക്കാൻ വാങ്ങിയ സ്ഥലത്ത് കുടിൽ കെട്ടിയാൽ അടിച്ചോടിക്കും"; ഡിവൈഎഫ്ഐ സമരത്തിനെതിരെ വി.ഡി. സതീശൻ

അത് ഞങ്ങൾ വാങ്ങിയ സ്ഥലം ആണെന്നും വി.ഡി. സതീശൻ പറഞ്ഞു...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: വയനാട് പുനരധിവാസത്തിനായി കോണ്‍ഗ്രസ് വാങ്ങിയ ഭൂമിയില്‍ ഡിവൈഎഫ്ഐ കുടില്‍കെട്ടി സമരം നടത്തുന്നതിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് വീട് വയ്ക്കാൻ വാങ്ങിയ സ്ഥലത്ത് കുടിൽകെട്ടിയാൽ അടിച്ചോടിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. സ്വന്തം സ്ഥലത്ത് കയറി മറ്റൊരാൾ സമരം ചെയ്താൽ നിങ്ങൾ എന്തു ചെയ്യും. അത് ഞങ്ങൾ വാങ്ങിയ സ്ഥലം ആണെന്നും വി.ഡി. സതീശൻ പറഞ്ഞു.

കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിര്‍മാണം തുടങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ കുടില്‍കെട്ടി സമരം നടത്തിയത്. കുന്നംപറ്റയിലെ ഭൂമിയിലാണ് കുടില്‍കെട്ടി സമരം നടത്തിയത്. ദുരന്തബാധിതരെ കോണ്‍ഗ്രസ് വഞ്ചിച്ചെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ആരോപിച്ചിരുന്നു.

ഫണ്ട് സമാഹരിച്ച് ഒന്നര വർഷം പിന്നിട്ടിട്ടും തുക എവിടെയെന്നോ എന്തിന് ഉപയോ​ഗിച്ചുവെന്നോ അറിയില്ലെന്നും വി. വസീഫ് പറ‍ഞ്ഞു. ജനങ്ങളെ കബളിപ്പിക്കുന്ന കോൺഗ്രസിന്റെ നിലപാടിനെതിരെ കേരളത്തിലുടനീളം ‘വീടെവിടെ കോൺഗ്രസെ’ എന്ന ക്യാംപെയ്ൻ നടത്തും. വരും ദിവസങ്ങളിൽ പുനർജനി പ്രദേശത്ത് കുടിൽ കെട്ടി സമരം നടത്തുമെന്നും വി. വസീഫ് പറ‍ഞ്ഞു.

SCROLL FOR NEXT