KERALA

ഒടുവിൽ മഞ്ഞുരുക്കം! പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി-കെഎസ്‌യു കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങുന്നു

നാളെയോ മറ്റന്നാളോ കാണാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അലോഷ്യസ് സേവ്യറെ അറിയിച്ചു എന്നാണ് വിവരം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പ്ലീഡർ നിയമന വിവാദത്തെ ചൊല്ലിയുള്ള മുഖ്യമന്ത്രി-കെഎസ്‌യു പോരിന് ഒടുവിൽ മഞ്ഞുരുക്കം. മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറുമായുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങുന്നു. നാളെയോ മറ്റന്നാളോ കാണാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അലോഷ്യസ് സേവ്യറെ അറിയിച്ചു എന്നാണ് വിവരം. തിരുവനന്തപുരത്ത് വച്ചായിരുക്കും കൂടിക്കാഴ്ച. വിഷയത്തിൽ കെപിസിസി നേതൃത്വവും മുതിർന്ന നേതാക്കളും ഇടപെട്ടിരുന്നു.

SCROLL FOR NEXT