വി.ഡി. സതീശൻ 
KERALA

'പുനർജനി'യില്‍ വി.ഡി. സതീശന് ക്ലീന്‍ ചിറ്റ്; വിജിലൻസ് അന്വേഷണത്തിൽ തെളിവില്ല, കേസ് അവസാനിപ്പിക്കുന്നു

അഴിമതി നിരോധന വകുപ്പിൽ പറയുന്ന കുറ്റങ്ങൾ ചെയ്തിട്ടില്ലെന്ന് തെളിയിക്കപ്പെട്ടെന്നും രമേശ് ചെന്നിത്തല

Author : ന്യൂസ് ഡെസ്ക്

പുനർജനി പദ്ധതി ആരോപണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ക്ലീൻ ചിറ്റ്. വിജിലൻസ് അന്വേഷണത്തിൽ വി.ഡി. സതീശനെതിരെ തെളിവൊന്നും കണ്ടെത്താനായില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ തുടർനടപടികൾ വേണ്ടെന്ന് ഡയറക്ടർ റിപ്പോർട്ട് നൽകി. സതീശനെതിരായ എല്ലാ നടപടികളും അവസാനിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ വി.ഡി. സതീശന് പങ്കുണ്ടെന്ന് തെളിയിക്കാൻ വിജിലൻസിന് സാധിച്ചില്ല. അഴിമതി നിരോധന വകുപ്പിൽ പറയുന്ന കുറ്റങ്ങൾ ചെയ്തിട്ടില്ലെന്നും തെളിയിക്കപ്പെട്ടു. ഒരു രൂപയുടെ പോലും ഇടപാടുകൾക്ക് വി.ഡി. സതീശൻ ഉണ്ടായിട്ടില്ല. ഫയലുകൾ പഠിച്ചതിനുശേഷമാണ് പറയുന്നത്. അതുകൊണ്ടാണ് ഫയലുകളിൽ തീർപ്പ് കൽപ്പിക്കാൻ നിർദേശിച്ചതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

രാഷ്ട്രീയ പ്രേരിതമായിട്ടാണ് കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചത്. ഭരണം മാറിയതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് ക്‌ളീൻ ചിറ്റ് നൽകിയതല്ല. അടിസ്ഥാനരഹിതമായ കാര്യമാണെന്ന് കണ്ടെത്തിയത് കൊണ്ടാണ് തീരുമാനം. പുതിയ സര്‍ക്കാര്‍ വരുന്നതിനു മുൻപ് തന്നെ ഡയറക്ടർ ഇക്കാര്യം പരിശോധിച്ചതിനുശേഷമാണ് ഫയൽ മുന്നിൽ വന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT