KERALA

മുഖ്യമന്ത്രി സ്ഥാനത്ത് പിണറായിയേക്കാള്‍ ജനപിന്തുണ സതീശന്; എന്‍ഡിടിവി സര്‍വേ ഫലം

എന്‍ഡിടിവി നടത്തിയ സർവേ പ്രകാരം സതീശന് 22.4 ശതമാനം പിന്തുണയാണ് ലഭിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ നിർണായക സർവേ ഫലവുമായി എൻഡിടിവി. എന്‍ഡിടിവി നടത്തിയ സർവേ പ്രകാരം സതീശന് 22.4 ശതമാനവും, പിണറായിക്ക് 18 ശതമാനവുമാണ് ജനപിന്തുണ ലഭിച്ചത്. മുന്നണിയുടെ കാര്യം എടുത്ത് നോക്കിലായും യുഡിഎഫാണ് മുന്നിൽ നിൽക്കുന്നത്. 32.7 ശതമാനം പേരുടെ പിന്തുണയാണ് യുഡിഎഫിന് ലഭിച്ചത്. എൽഡിഎഫിനാകട്ടെ 29. 3 ശതമാനം പേരുടെ പിന്തുണയും.

പിണറായി വിജയന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താൻ പിന്തുണ ലഭിച്ചത് കെ.കെ. ശൈലജയ്ക്കാണ്. 16. 9 ശതമാനം ആളുകളുടെ പിന്തുണയാണ് കെ.കെ. ശൈലജയ്ക്ക് ലഭിച്ചത്. സതീശന് ശേഷം യുഡിഎഫിൽ പിന്തുണ ലഭിച്ചത് ശശി തരൂരിനാണ്. ബിജെപിയിൽ രാജീവ് ചന്ദ്രശേഖരന് 14.7 ശതമാനം പിന്തുണയും ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ആകുന്ന വിഷയം വിലക്കയറ്റം ആണെന്നും,22. 4 പേരാണ് ഇതിനെ അനുകൂലമായി പോൾ രേഖപ്പെടുത്തിയത്. അഴിമതിയാണ് ചർച്ചാ വിഷയം ആകുന്നു എന്ന് 18.4 പേരും, മദ്യം മയക്കുമരുന്ന് എന്നിവയ്ക്ക് 11. 7 ശതമാനവും, വികസനത്തെ കുറിച്ച് ചർച്ച ആകുന്നു എന്ന് പറയുന്നത് 6 ശതമാനം ആളുകൾ ആണെന്നും, എസ്ഐആർ, വോട്ട് ചോരി എന്നിവ ചർച്ച ആകുമെന്ന് 3.8 പേരാണ് എന്നും സർവേ പറയുന്നു.

SCROLL FOR NEXT