KERALA

"കെപിസിസി അധ്യക്ഷൻ മന്ത്രിസഭയ്ക്ക് പുറത്തുനിന്ന് മതി, മന്ത്രിസഭാ പുനസംഘടന വേണ്ട"; നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ

കെപിസിസി അധ്യക്ഷൻ മാറിയാൽ കൺവീനറും മാറട്ടെ എന്നാണ് സതീശൻ പക്ഷത്തിൻ്റെ അഭിപ്രായം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മന്ത്രിസഭയ്ക്ക് പുറത്തു നിന്ന് മതിയെന്ന നിലപാടിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ. തൽക്കാലം മന്ത്രിസഭാ പുനഃസംഘടന വേണ്ടെന്ന് മുഖ്യമന്ത്രി ഹൈക്കമാൻഡിനെ അറിയിക്കും.

അധ്യക്ഷ സ്ഥാനത്തേക്ക് മന്ത്രി എ.പി. അനിൽകുമാറിനെ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് സതീശൻ നേതൃത്വത്തെ നിലപാട് അറിയിക്കുന്നത്. കെപിസിസി അധ്യക്ഷൻ മാറിയാൽ കൺവീനറും മാറട്ടെ എന്നാണ് സതീശൻ പക്ഷത്തിൻ്റെ അഭിപ്രായം. അതേസമയം, സർക്കാരുമായും പാർട്ടിയുമായും ബന്ധപ്പെട്ട നിർണായക യോഗങ്ങളിൽ അടക്കം തഴയുന്നതിൽ അടൂർ പ്രകാശിന് കടുത്ത അതൃപ്തിയുണ്ട്.

SCROLL FOR NEXT