KERALA

തരൂർ കോൺഗ്രസിൻ്റെ അഭിമാനം; 140 മണ്ഡലങ്ങളിലും തരൂരിൻ്റെ മുഖം ഉണ്ടാകും: വി.ഡി. സതീശൻ

എൽഡിഎഫ് ക്യാമ്പുകളിൽ നിന്ന് വാർത്ത അടിസ്ഥാനരഹിതമാണ് എന്നും സതീശൻ വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശശി തരൂർ കോൺഗ്രസിൻ്റെ അഭിമാനമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. തരൂർ വിശ്വപൗരനാണ്. കേരളത്തിലെ 140 മണ്ഡലങ്ങളിലും തരൂരിൻ്റെ മുഖം ഉണ്ടാകുമെന്നും സതീശൻ പറഞ്ഞു. തരൂർ നേരത്തെയും കോൺഗ്രസിൽ സജീവമാണ്. എൽഡിഎഫ് ക്യാമ്പുകളിൽ നിന്ന് വാർത്ത അടിസ്ഥാനരഹിതമാണ് എന്നും സതീശൻ വ്യക്തമാക്കി.

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്ന അജണ്ടയായിരിക്കും ജനങ്ങൾ ചർച്ച ചെയ്യുക എന്നും സതീശൻ പറഞ്ഞു. വി.ശിവൻകുട്ടിയുടെ വെല്ലുവിളിയേയും സതീശൻ പരിഹസിച്ചു. താൻ മന്ത്രി വി.ശിവൻകുട്ടിയെക്കാൾ നിലവാരം കുറഞ്ഞ ആളാണെ വെല്ലുവിളി ഏറ്റെടുക്കുന്നു. താൻ ശിവൻകുട്ടിയെക്കാൾ നിലവാരം കുറഞ്ഞ ആളാണെന്നും, ശിവൻകുട്ടി തന്നെക്കാൾ നിലവാരവും സംസ്കാരവും ഉള്ള ആളാണെന്നും സതീശൻ പറഞ്ഞു.

SCROLL FOR NEXT