രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി വരുന്ന സ്ത്രീകളെ അപകീർത്തിപെടുത്തുന്ന രീതിയിൽ ഒരു കോൺഗ്രസ് പ്രവർത്തകനും സംസാരിക്കാൻ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയെന്നും വി.ഡി. സതീശൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീകൾക്കെതിരായ വി.കെ. ശ്രീകണ്ഠന്റെ പ്രസ്താവന പൊളിറ്റിക്കലി ഇന്‍കറക്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അപ്പോള്‍ തന്നെ വിളിച്ചു പ്രതിഷേധം അറിയിച്ചു, കറക്റ്റ് ചെയ്യണമെന്ന് പറഞ്ഞിരുന്നു. അത്തരത്തിലൊരു പ്രവണതയും കോൺഗ്രസിൽ അനുവദിക്കില്ലെന്നും വി.ഡി. സതീശൻ പ്രതികരിച്ചു. സിപിഐഎം നേതാക്കൾ കോഴി ഫാം നടത്തുന്നു, പ്രകടനം നടത്തേണ്ടത് അങ്ങോട്ടാണെന്നും വി.ഡി. സതീശൻ പ്രതികരിച്ചു. ഏറ്റവും കൂടുതൽ ആരോപണ വിധേയരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്. ആരോപണവിധേയരായ എത്ര പേർ രാജിവച്ചുവെന്നും വി.ഡി. സതീശൻ ചോദിച്ചു.
രാഹുൽ രാജി വെച്ചതോ വെപ്പിച്ചതോ എന്ന ചോദ്യത്തിന്, അത് സാങ്കേതികം മാത്രമെന്നും വി.ഡി. സതീശൻ പ്രതികരിച്ചു. ശക്തമായ നടപടിയാണ് ഉണ്ടായത്. പുതിയ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അടക്കം ഒന്നിലും തർക്കമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.