തിരുവനന്തപുരം: പി.വി. അൻവറിനെയും സി.കെ ജാനുവിനെയും യുഡിഎഫിൽ എടുക്കുന്നതിൽ തീരുമാനം പിന്നീട് എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇരു നേതാക്കളും യുഡിഎഫിനെ സമീപിച്ചിരുന്നു. വിഷയത്തിൽ പ്രാദേശികമായി ചർച്ച ആവശ്യമാണ് എന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. യുഡിഎഫ് യോഗത്തിലാണ് പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം.
ചർച്ചകൾക്ക് ശേഷം വിഷയം അടുത്ത യുഡിഎഫ് യോഗം പരിഗണിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. പി.വി. അൻവറിന്റെ തൃണമൂൽ കോൺഗ്രസും സി.കെ ജാനുവിൻ്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുമാണ് യുഡിഎഫിനെ സമീപിച്ചിരിക്കുന്നത്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ ഘടകകക്ഷികൾ മത്സരിച്ച സീറ്റുകളിൽ തൽസ്ഥിതി നിലനിർത്താനും യോഗത്തിൽ തീരുമാനമായി.