KERALA

കാത്തിരിപ്പിന് വിരാമം; ആര്‍. രാജഗോപാലിന് പാസ്പോര്‍ട്ട് ലഭിച്ചു

രാജഗോപാലാണ് ഈ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ടെലിഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍. രാജഗോപാലിന് പാസ്പോര്‍ട്ട് ലഭിച്ചെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രാജഗോപാലാണ് ഈ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്.

"വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന കാരണത്താല്‍ പാസ്പോര്‍ട്ട് പുതുക്കി നല്‍കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. അന്ന് തന്നെ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. രാജ്യത്തെ ശ്രദ്ധേയനായ മാധ്യമപ്രവർത്തകൻ രാജഗോപാലിൻ്റെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു", എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

2002ലെ വോട്ടർപട്ടികയിൽ പിതാവിൻ്റെ പേരില്ലെന്ന കാരണത്താലാണ് ആര്‍. രാജഗോപാലിനെ എസ്ഐആറിൽ നിന്നും ഒഴിവാക്കിയത്. പട്ടികയിൽ പേര് ഇല്ലാത്തത് കാരണം ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ പൊലീസ് തയ്യാറാത്തതോടെയാണ് പാസ്പോർട്ട് കിട്ടുന്നതിൽ കാലതാമസം നേരിട്ടത്.

SCROLL FOR NEXT