വൈദ്യുതി ബോർഡ് ഒരുകരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് വി.ഡി. സതീശൻ 
KERALA

ജിഎൻഎ കരാറിൽ മലക്കംമറിഞ്ഞ് മുഖ്യമന്ത്രി; വൈദ്യുതി ബോർഡ് ഒരുകരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് വി.ഡി. സതീശൻ

ജിഎൻഎ കരാറിൽ നിന്ന് പിൻവാങ്ങിയത് വൈദ്യുതി മന്ത്രി അറിഞ്ഞില്ലെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വൈ​ദ്യു​തി വാ​ങ്ങ​ലുമായി ബന്ധപ്പെട്ട് ജി​എ​ൻ​എ​യു​മാ​യി ഒ​രു ക​രാ​റിലും ഏർപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഹി​മാ​ച​ലിൽ നി​ന്നും ജി​എ​ൻ​എയിൽ നിന്നും ര​ണ്ട് പ്രൊ​പ്പോ​സ​ലു​ക​ളാ​ണ് വ​ന്ന​തെ​ന്നും, കൂ​ട്ട​ത്തി​ൽ ലാ​ഭ​ക​ര​മെ​ന്ന നി​ല​യി​ലാ​ണ് ജി​എ​ൻ​എ തീ​രു​മാ​നി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ജിഎൻഎ കരാറിൽ നിന്ന് പിൻവാങ്ങിയത് വൈദ്യുതി മന്ത്രി അറിഞ്ഞില്ലെന്ന വാദം തെറ്റാണ്. പ്രതിസന്ധി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മുൻ സർക്കാരിൻ്റെ ദീർഘ വീക്ഷണമില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണമായതെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി. 2100 മെഗാവാട്ട് ഉണ്ടാക്കിയത് ആളുകൾ പുരപ്പുറത്ത് സോളാർ വെച്ചത് കൊണ്ടാണ്. എന്നാൽ അത് സ്റ്റോർ ചെയ്യാനുള്ള സംവിധാനമില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

ഏപ്രിൽ-മെയ് മാസങ്ങളിൽ കൂടുതൽ വൈദ്യുതി വാങ്ങാനാണ് ശ്രമിക്കുന്നത്. ഇതിനായി എൻടിപിസി ചെയർമാനുമായി ഡൽഹിയിൽ ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മാസത്തോടെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT