Source: Files
KERALA

'ആദം നീ എവിടെ ആകുന്നു?'; വി.ഡി. സതീശൻ്റെ ബൈബിള്‍ പ്രഭാഷണ പുസ്തകം നാളെ പുറത്തിറങ്ങും

ബൈബിള്‍ സുവിശേഷ പ്രഭാഷണങ്ങളുടെ സമാഹാരം എന്ന് കവര്‍പേജിലും എഴുതിയിട്ടുണ്ട്...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി.ഡി. സതീശന്റെ പുസ്തകം നാളെ പുറത്തിറങ്ങും. 'ആദം നീ എവിടെ ആകുന്നു?' എന്ന പേരിൽ ബൈബിള്‍ പ്രഭാഷണ പുസ്തകമാണ് പുറത്തിറക്കുന്നത്. ഡിസി ബുക്‌സാണ് പുസ്തകത്തിൻ്റെ പ്രസാധകർ. പുസ്തകം നാളെ മുതല്‍ വില്‍പ്പനയ്ക്കെത്തും. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ തുടരുന്നതിനിടെയാണ് വി.ഡി. സതീശൻ്റെ പുസ്തകം പുറത്തിറങ്ങുന്നത്.

ദൈവമെന്താണ് എന്നത് സംബന്ധിച്ച് ഒരു ആത്മീയാന്വേഷണം നടത്തുന്ന തരത്തിലുള്ള പുസ്തകമാണ് 'ആദം നീ എവിടെ ആകുന്നു?'. ഡോ. സിറിയക് തോമസ് ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. അതിൽ ദൈവത്തെ അന്വേഷിക്കുന്ന ഒരു രാഷ്ട്രീയക്കാരൻ്റെ നിരീക്ഷണത്തിൽ നിന്നുള്ള പുസ്തകമായിരിക്കും ഇതെന്ന് അവതാരികയില്‍ ഡോ. സിറിയക് തോമസ് എഴുതിയിട്ടുണ്ട്. ബൈബിള്‍ സുവിശേഷ പ്രഭാഷണങ്ങളുടെ സമാഹാരം എന്ന് കവര്‍പേജിലും എഴുതിയിട്ടുണ്ട്.

നേരത്തെയും ബൈബിളിനെ കുറിച്ച് വി.ഡി. സതീശൻ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു. തൻ്റെ ഉറ്റചങ്ങാതിയാണ് ബൈബിളെന്നും ഓരോ ദിവസവും ബൈബിളിൻ്റെ ഒരു പേജെങ്കിലും വായിക്കാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വി.ഡി. സതീശൻ എഴുതുന്ന രണ്ടാമത്തെ പുസ്തകമാണ് 'ആദം നീ എവിടെ ആകുന്നു?'. നേരത്തെ 2021ൽ അദ്ദേഹത്തിൻ്റെ 'നേരനുഭവങ്ങൾ' എന്ന പുസ്തകം പുറത്തിറങ്ങിയിരുന്നു. വി.ഡി. സതീശൻ്റെ രാഷ്ട്രീയ ജീവിതത്തിലെ കാഴ്ചപ്പാടുകളും അനുഭവങ്ങളും വ്യക്തമാക്കിയ പുസ്തകമായിരുന്നു അത്.

SCROLL FOR NEXT