KERALA

ലോക്ഭവൻ കലണ്ടറിൽ സവർക്കർ

സ്വാതന്ത്ര്യസമര സേനാനികളുടെ ഫോട്ടോയ്‌ക്കൊപ്പമാണ് സവർക്കറുടെ ഫോട്ടോയും കൂട്ടിച്ചേർത്തത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ലോക് കേരള പുറത്തിറക്കിയ 2026 ലെ കലണ്ടറിൽ സവർക്കറുടെ ചിത്രം. സ്വാതന്ത്ര്യസമര സേനാനികളുടെയും സാംസ്കാരിക നായകരുടേയും ഫോട്ടോയ്‌ക്കൊപ്പമാണ് സവർക്കറുടെ ഫോട്ടോയും കലണ്ടറിൽ ചേർത്തിട്ടുള്ളത്.

ലോക്ഭവനിൽ വച്ച് കലണ്ടർ കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് കൈമാറി കൊണ്ടാണ് ഗവർണർ രാജേന്ദ്ര അർലേക്കർ പ്രകാശനം ചെയ്തത്. കലണ്ടര്‍ പ്രകാശനം ചെയ്യുന്ന ചിത്രങ്ങള്‍ ഗവര്‍ണറും സുരേഷ്ഗോപിയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

കേരളത്തിൻ്റെ സാമൂഹിക-സാംസ്കാരിക-സാഹിത്യ രംഗത്തുള്ളവരുൾപ്പെടെ പ്രമുഖകർ കലണ്ടറിൽ ഇടംപിടിച്ചിട്ടുണ്ട്. ഇഎംഎസ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, ലളിതാംബിക അന്തർജനം, കെപിഎസി ലളിത, ഒ.ചന്തുമേനോൻ, മന്നത്ത് പത്മനാഭൻ, സുഗതകുമാരി, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ അടക്കമുള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്. ഫെബ്രുവരി മാസത്തിലെ പേജിലാണ് സവർക്കറുടെ ചിത്രം ഉള്ളത്.

SCROLL FOR NEXT