പത്തനംതിട്ട: ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ കെ.യു. ജനീഷ് കുമാറും വീണ്ടും മത്സരിക്കും. നിലവിലെ സാഹചര്യത്തിൽ ഇരുവരും വീണ്ടും മത്സരിക്കട്ടെയെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റിനെ ജില്ലാ ഘടകം തീരുമാനം അറിയിച്ചു. ടി.എം. തോമസ് ഐസക്കിൻ്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
കെ.യു. ജനീഷ്കുമാർ രണ്ട് ടേം പൂർത്തിയാക്കാത്തതിനാൽ തന്നെ അദ്ദേഹത്തിൻ്റെ കാര്യത്തിൽ മറ്റൊരു ആലോചനയുണ്ടായില്ല. വീണാ ജോർജ് മൂന്നാം ടേമിലേക്കാണ് മത്സരിക്കാൻ പോകുന്നത്. വീണാ ജോർജ് തന്നെ മത്സരിക്കുന്നതാകും ഉചിതമെന്ന വിലയിരുത്തലിലാണ് ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടറിയേറ്റിനെ തീരുമാനമറിയിച്ചത്.