Source: Screengrab
KERALA

"കുട്ടനാട്ടുകാരുടെ ദുഃഖ പരിഹാരത്തിന് എന്ത് ചെയ്തു?"; സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പരാജിതനെന്ന് വെള്ളാപ്പള്ളി നടേശൻ

കുട്ടനാട്ടുകാർ ഉത്പാദിപ്പിക്കുന്ന നെല്ലിന് ന്യായവില നൽകണമെന്നും വെള്ളാപ്പള്ളി നടേശൻ

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിലിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുട്ടനാട്ടിലെ കർഷകരുടെ ദുഃഖത്തിന് പരിഹാരം ഉണ്ടാക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി എന്ത് ചെയ്തെന്ന ചോദ്യവുമായി വെള്ളാപ്പള്ളി നടേശൻ. കുട്ടനാട്ടുകാർ ഉത്പാദിപ്പിക്കുന്ന നെല്ലിന് ന്യായവില നൽകണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.

കൃഷിവകുപ്പിനെതിരെയും വെള്ളാപ്പള്ളി നടേശൻ ആഞ്ഞടിച്ചു. കൃഷി ചെയ്യാൻ കർഷകരെ പ്രേരിപ്പിക്കുന്നു. കടം മേടിച്ച് വിത്ത് ഇറക്കുമ്പോൾ മുളക്കാത്ത വിത്താണ് സർക്കാർ നൽകുന്നതെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. നെല്ല് എടുക്കാതെ പാടശേഖരങ്ങളിൽ കൂട്ടിയിട്ടിരിക്കുകയാണ്. സപ്ലൈക്കോ നെല്ല് എടുത്താൽ തന്നെ പണം കൊടുക്കുന്നില്ല. കർഷകരെ നശിപ്പിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT