KERALA

അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി ഇന്ന്

പി ജയരാജൻ, ടിവി രാജേഷ് എന്നിവരടക്കം 33 പ്രതികളാണ് കേസിലുള്ളത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി : കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി ഇന്ന്. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് കേസിൽ വിധി പറയുക. സിപിഎം നേതാക്കളായ പി ജയരാജൻ, ടിവി രാജേഷ് എന്നിവരടക്കം 33 പ്രതികളാണ് കേസിലുള്ളത്. കെ വി സുമേഷാണ് കേസിൽ ഒന്നാം പ്രതി. 2012ലാണ് കണ്ണൂരിലെ MSF പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്.

SCROLL FOR NEXT