മലപ്പുറം: നിലമ്പൂർ സബ് രജിസ്ട്രാർ ഓഫീസിലെ വിജിലൻസ് പരിശോധനയിൽ റെക്കോർഡ് റൂമിലെ ഫയലുകളിൽ നിന്ന് 4700 രൂപ കണ്ടെടുത്തു. ഉപയോഗിക്കാത്ത പുസ്തകങ്ങളിൽ നിന്നാണ് പണം കണ്ടെത്തിയത്. യുപിഐ ട്രാൻസാക്ഷൻ വഴി ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക് 30,000 രൂപ ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തി. നിലമ്പൂർ സബ് രജിസ്ട്രാർ ഓഫീസിലെ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്യും.
ഇന്നലെ വൈകിട്ട് നാല് മണിക്ക് ആരംഭിച്ച പരിശോധന രാത്രി 11:30 വരെ നീണ്ടിരുന്നു.