KERALA

അനധികൃത മണൽ കടത്തിന് കൈക്കൂലിയായി വാങ്ങിയത് 4,69,800 രൂപ; റിപ്പോർട്ട് പുറത്തുവിട്ട് വിജിലൻസ്

വീട് വെയ്ക്കുന്നതിനുള്ള പെർമിറ്റ് നേടിയശേഷം വസ്തുവിൽ നിന്ന് വ്യാപകമായി മണ്ണ് നീക്കം ചെയ്യുന്നുവെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഓപ്പറേഷൻ എർത്ത് ഗാർഡിലൂടെ വിജിലൻസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന അഴിമതി കണക്ക്. അനധികൃത മണൽ കടത്തിന് മണൽ മാഫിയിൽ നിന്നും, അപേക്ഷകരിൽ നിന്നും 4,69, 800 രൂപയാണ് 14 ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയത്. കെട്ടിട നിർമാണ പെർമിറ്റിൻ്റെ മറവിൽ മണ്ണ് മാഫിയ കുന്നുകൾ ഇടിച്ചു നിരത്തുന്നു. വീട് വെയ്ക്കുന്നതിനുള്ള പെർമിറ്റ് നേടിയശേഷം വസ്തുവിൽ നിന്ന് വ്യാപകമായി മണ്ണ് നീക്കം ചെയ്യുന്നുവെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മണൽ കടത്തിന് പാലക്കാട് ജില്ലാ ജിയോളജിസ്റ്റ് 1,55,500 രൂപ ഗൂഗിൾ പേ വഴി കൈപ്പറ്റി. കൊല്ലം മിനറൽ റവന്യൂ ഇൻസ്പെക്ടർ 1,09,400 രൂപ കൈപ്പറ്റി എന്നും വിജിലൻസ് അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറി 19,500 രൂപയും വാങ്ങി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും വ്യാപകമായ ക്രമക്കേടുകൾ എന്ന് വിജിലൻസിൻ്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

SCROLL FOR NEXT