KERALA

വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്ന് തടവുകാരൻ രക്ഷപ്പെട്ടു; തെരച്ചിൽ ഊർജിതമാക്കി പൊലീസ്

പൊലീസ് തൃശൂർ നഗരത്തിൽ വ്യാപക പരിശോധന നടത്തുന്നു.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ ജയിൽ പരിസരത്ത് നിന്ന് തടവുകാരൻ രക്ഷപ്പെട്ടു. ബാലമുരുകൻ എന്ന തടവുകാരനാണ് രക്ഷപ്പെട്ടത്. കറുത്ത ഷർട്ടും വെളുത്ത മുണ്ടും ആയിരുന്നു ഇയാൾ ആ സമയത്ത് ധരിച്ചിരുന്നത്. പൊലീസ് തൃശൂർ നഗരത്തിൽ വ്യാപക പരിശോധന നടത്തുന്നു.

തമിഴ്‌നാട് പൊലീസിൻ്റെ കസ്റ്റഡിയിലായിരുന്ന പ്രതിയെ വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ജയിലിന് സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനായി കൈവിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. മുൻപും സമാനരീതിയിൽ ബാലമുരുകൻ ചാടിപ്പോയിരുന്നു.

SCROLL FOR NEXT