KERALA

വിഴിഞ്ഞത്ത് യുഡിഎഫിന് അട്ടിമറി വിജയം; സിറ്റിങ് സീറ്റ് പിടിച്ചെടുത്തത് 83 വോട്ടിന്

മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന തെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം. 83 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനർഥിയായ കെ.എച്ച്. സുധീർഖാൻ ജയിച്ചത്. വിഴിഞ്ഞം എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റായിരുന്നു. സുധീറിൻ്റെ വിജയത്തോടെ കോർപ്പറേഷനിൽ യുഡിഎഫ് അംഗസംഖ്യ 20 ആയി.

മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാർഥി ജയിച്ചു. 222 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് മുസ്ലീം ലീഗിലെ കൊരമ്പയിൽ സുബൈദ വിജയിച്ചത്.

അതേസമയം, പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഐഎം സ്ഥാനാർഥി സി.ബി. രാജീവ്‌ 221 വോട്ടുകൾക്കാണ് വിജയിച്ചത്. ആകെ 15 വാർഡുകളുള്ള പഞ്ചായത്തിൽ 9 വാർഡുകൾ നേടിയ യുഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.

SCROLL FOR NEXT