വി.ടി. ബൽറാം Source: FB/ V.T. Balram
KERALA

ബീഡി - ബിഹാർ പോസ്റ്റ് എൻ്റെ അറിവോടെയല്ല, തിരുത്തിയത് ഞാൻ: വിശദീകരണവുമായി ബൽറാം

കെപിസിസി നേതൃയോഗത്തിലാണ് ബൽറാം വിശദീകരണം നൽകിയത്.

Author : ന്യൂസ് ഡെസ്ക്

ബീഡി - ബിഹാർ വിവാദപോസ്റ്റിൽ വിശദീകരണവുമായി വി.ടി. ബൽറാം. പോസ്റ്റ് തൻ്റെ അറിവോടെയല്ലെന്നും താനാണ് തിരുത്തിയതെന്നും ബൽറാം പ്രതികരിച്ചു. കെപിസിസി നേതൃയോഗത്തിലാണ് ബൽറാം വിശദീകരണം നൽകിയത്.

അതേസമയം, സ്വന്തം നിലയ്ക്ക് പോസ്റ്റുകൾ വേണ്ടെന്ന് കെപിസിസി നിർദേശം നൽകി. നേതൃത്വവുമായി കൂടിയാലോചന നടത്തണം. കൂടിയാലോചനയ്ക്ക് ശേഷം മതി സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നും കെപിസിസി നിർദേശം നൽകി.

വി.ടി. ബൽറാമാണ്‌ ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തതെന്ന രീതിയിൽ ദുർവ്യാഖ്യാനം ചെയ്യുന്നത് ദൗർഭാഗ്യകരമാണെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പ്രസ്താവനയിൽ അറിയിച്ചു. വി.ടി. ബൽറാമിനെ പോലൊരാളെ വിവാദത്തിലാക്കാനും തേജോവധം ചെയ്യാനുമുള്ള ഒരവസരമാക്കി മന്ത്രിമാരടക്കമുള്ള സിപിഐഎം നേതാക്കളും ചില മാധ്യമങ്ങളും ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്യുകയാണെന്നും സണ്ണി ജോസഫ് പ്രസ്താവനയിൽ അറിയിച്ചു.

SCROLL FOR NEXT