KERALA

കാത്തിരിപ്പ് തുടരണം; മുഖ്യമന്ത്രി തീരുമാനം വൈകിയേക്കും

കേരള മുഖ്യമന്ത്രി ആരാകുമെന്നതിനെ കുറിച്ചുള്ള കത്ത് ദീപദാസ് മുൻഷിക്ക് കിട്ടിയില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൻ്റെ സമയം മാറ്റിയേക്കുമെന്ന് സൂചന. ദീപ ദാസ് മുൻഷിയോട് ഡൽഹിയിൽ തുടരാൻ നേതൃത്വം നിർദേശം നൽകി. ഇതോടെ മുഖ്യമന്ത്രി തീരുമാനം വീണ്ടും വൈകാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്.

കേരള മുഖ്യമന്ത്രി ആരാകുമെന്നതിനെ കുറിച്ചുള്ള കത്ത് ദീപദാസ് മുൻഷിക്ക് കിട്ടിയില്ലെന്നാണ് ലഭ്യമാകുന്ന വിവരം. കത്ത് കിട്ടിയ ശേഷം കേരളത്തിലേക്ക് പുറപ്പെടനാണ് ദീപദാസ് മുൻഷിയുടെ തീരുമാനം എന്നാണ് ലഭ്യമാകുന്ന വിവരം. രാഹുൽ ഗാന്ധിയുടെ വസതിയില്‍ കെ.സി. വേണുഗോപാലുമായുള്ള നിർണായക കൂടിക്കാഴ്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് യോഗത്തിൻ്റെ സമയം മാറ്റിയത്.

അതേസമയം, യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് ലീഗ് നേതൃത്വം അറിയിച്ചു. യോഗത്തിന് എത്താൻ സാധിക്കില്ലെന്ന് ലീഗ് അറിയിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനം വന്ന ശേഷം മുസ്ലീം ലീഗ് യോഗം ചേരും. പാണക്കാട് വെച്ചാണ് യോഗം ചേരുക. യോഗ ശേഷമേ തിരുവനന്തപുരത്തേക്ക് തിരിക്കൂ എന്ന് ലീഗ് നേതാക്കൾ വ്യക്തമാക്കി.

SCROLL FOR NEXT