പിടിയിലായ കല്ലങ്കാട് സ്വദേശി അരുൺപ്രസാദ് 
KERALA

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചു; വാളയാർ പീഡന കേസ് പ്രതി മറ്റൊരു കേസിൽ അറസ്റ്റിൽ

കഴിഞ്ഞ ദിവസം രാത്രിയാണ് വാളയാറിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്

Author : ന്യൂസ് ഡെസ്ക്

വാളയാർ പീഡന കേസിലെ പ്രതി മറ്റൊരു പീഡന ശ്രമ കേസിൽ അറസ്റ്റിൽ. വാളയാർ പീഡന കേസിലെ അഞ്ചാം പ്രതി കല്ലങ്കാട് സ്വദേശി അരുൺപ്രസാദാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് പാലക്കാട് വാളയാറിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

വാളയാർ കേസിലെ അഞ്ചാം പ്രതി കൂടിയായ അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുൺ പ്രസാദാണ് (24) അറസ്റ്റിലായത്. ബലാത്സംഗശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വാളയാർ കേസിൽ ജുവനൈൽ കോടതിയിൽ വിചാരണ നേരിടുന്ന ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു.

SCROLL FOR NEXT