പ്രതിപക്ഷത്തിന് കടുത്ത മറുപടിയുമായി രമേശ് ചെന്നിത്തല 
KERALA

താൻ തമിഴ്നാട്ടിൽ നിന്ന് പൊലീസിനെ കൊണ്ടുവന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല; സഭയിൽ ഭരണ-പ്രതിപക്ഷ വാക്‌പ്പോര്

തലസ്ഥാനത്തെ യൂത്ത് കോൺഗ്രസ്- എസ്എഫ്ഐ സംഘർത്തിലെ പൊലീസ് അതിക്രമങ്ങളിൽ നിയമസഭയിൽ വാക്പോര്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്തെ യൂത്ത് കോൺഗ്രസ്- എസ്എഫ്ഐ സംഘർഷത്തിലെ പൊലീസ് അതിക്രമത്തെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്‌പ്പോര്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പൊലീസിനെ നിലയ്ക്ക് നിർത്തണമെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് വി. ജോയ് പറഞ്ഞു. നടന്നത് സർക്കാർ സ്പോൺസേർഡ് അതിക്രമമാണ്. ഒടിഞ്ഞ ലാത്തി സഭയിൽ ഉയർത്തിക്കാട്ടിയാണ് ജോയ് സഭയിൽ പ്രതിഷേധിച്ചത്.

പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമർശിച്ചതോടെ വിഷയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടു. താൻ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന പൊലീസുകാരല്ല, പിണറായി വിജയൻ്റെ കാലത്തെ പൊലീസാണ് ഇപ്പോഴും ഉള്ളതെന്ന് ആഭ്യന്തരമന്ത്രി തിരിച്ചടിച്ചു. ജോയി സഭയിൽ കൊണ്ടു വന്നത് പൊലീസിൽ നിന്ന് പിടിച്ചുവാങ്ങിയ ലാത്തിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രക്ഷാപ്രവർത്തനത്തിൻ്റെ പേരിൽ എത്ര യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തല്ലിയിട്ടുണ്ട്. ഞങ്ങൾ ഒരു പോലീസുകാരൻ്റെ വീട്ടിലേക്കും ജാഥ നടത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. അടൂരിലെ ഡിവൈഎഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ അടൂർ എംഎൽഎ ശാന്തകുമാറിൻ്റെ പിഎയെ ഒരു കാര്യവുമില്ലാതെ മർദിച്ചുവെന്നും ചെന്നിത്തല ആരോപിച്ചു.

മുമ്പ് മുഖ്യമന്ത്രിയുടെ ഗൺമാൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിട്ടുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. ഞങ്ങളാരും പൊലീസുകാരുടെ വീട്ടിലേക്ക് മാർച്ച് നടത്തിയിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ പോയി പൊലീസ് കാട്ടിയ കോപ്രായങ്ങൾ കണ്ടല്ലോ. അടൂരിൽ കോൺഗ്രസിൽ ഇല്ലാത്ത ആളാണ് അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.

മന്ത്രിക്ക് അയാൾ ബഹുമാന്യൻ ആയിരിക്കും. സമൂഹം അങ്ങനെയല്ല കാണുന്നത്. പുള്ളി എന്നതാണ് ശരിയായ വാക്കെന്ന് തോന്നുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേര് പരാമർശിക്കാതെ ആയിരുന്നു പ്രതിപക്ഷ നേതാവിൻ്റെ വിമർശനം.

SCROLL FOR NEXT