KERALA

ന്യൂസ് മലയാളം ഇംപാക്ട് | വയനാട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഇന്ധന പ്രതിസന്ധി ഉടന്‍ പരിഹരിക്കും; ഇടപെട്ട് ഗതാഗത മന്ത്രി

നികുതി പ്രശ്‌നങ്ങളാണ് ഇന്ധനം എത്തിക്കാന്‍ വൈകുന്നത് എന്നാണ് നല്‍കിയ വിശദീകരണം.

Author : ന്യൂസ് ഡെസ്ക്

വയനാട്: കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഇന്ധന പ്രതിസന്ധിയില്‍ ഇടപെട്ട് ഗതാഗത വകുപ്പ് മന്ത്രി. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് കെഎസ്ആര്‍ടിസി സിഎംഡി അറിയിച്ചു. നികുതി പ്രശ്‌നങ്ങളാണ് ഇന്ധനം എത്തിക്കാന്‍ വൈകുന്നത് എന്നാണ് നല്‍കിയ വിശദീകരണം.

ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡിപ്പോയിലെ 20 ഓളം സര്‍വീസുകള്‍ മുടങ്ങിയിരുന്നു. ന്യൂസ് മലയാളം വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി. കര്‍ണാടകയില്‍ നിന്നായിരിക്കും ഇന്ധനം എത്തിക്കുകയെന്നും അറിയിച്ചിട്ടുണ്ട്.

ടൂറിസ്റ്റ് കേന്ദ്രം കൂടിയായ വയനാട് കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് നിലയ്ക്കുന്നത് വലിയ പ്രതിസന്ധിക്കാണ് ഇടയാക്കുക. എത്രയും പെട്ടെന്ന് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

നികുതിയുമായുള്ള പ്രശ്‌നം പരിഹരിച്ച്, നേരത്തെ തന്നെ ഇന്ധനം സ്റ്റോക്ക് ചെയ്യാന്‍ വേണ്ട നടപടികളും ഉടന്‍ പരിഹരിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ബത്തേരി ഡിപ്പോയിലും മാനന്തവാടി ഡിപ്പോയിലുമാണ് പ്രധാനമായും പ്രതിസന്ധി നേരിട്ടത്. ഈ ഡിപ്പോകളില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. പല ഡിപ്പോകളിലായി നാലോ അഞ്ചോ സര്‍വീസുകള്‍ മുടങ്ങിക്കിടക്കുന്ന സാഹചര്യവുമുണ്ട്.

SCROLL FOR NEXT