KERALA

IMPACT | 'ഉദ്യോഗസ്ഥർ റെഡി'; വയനാട് ടൗൺഷിപ്പ് നിർമാണം അവതാളത്തിലായെന്ന വാർത്തയിൽ നടപടി

ടൗൺഷിപ്പിലേക്ക് മാറിയവരുടെ ദിനബത്ത തുടരുമെന്നും മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

വയനാട്: ടൗൺഷിപ്പ് നിർമാണം അവതാളത്തിലായി എന്ന ന്യൂസ് മലയാളം വാർത്തയിൽ നടപടി എടുത്ത് മന്ത്രി ടി. സിദ്ദിഖ്. ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ തസ്തികയിലേക്ക് ആളെ നിയമിച്ചു. ടൗൺഷിപ്പിൽ നിന്ന് മാറ്റിയ മൂന്ന് കിഫ്കോൺ ഉദ്യോഗസ്ഥർ ഇന്ന് തന്നെ തിരികെ ജോലിയിൽ കയറുമെന്ന് സിദ്ദിഖ് അറിയിച്ചു. ടൗൺഷിപ്പിലേക്ക് മാറിയവരുടെ ദിനബത്ത തുടരുമെന്നും മഴവെള്ള പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

ഉദ്യോഗസ്ഥരില്ലാതെ വയനാട് ടൗൺഷിപ്പ് നിർമാണം ഇഴയുന്നു എന്ന വാർത്ത വാർത്ത ന്യൂസ് മലയാളം പുറത്തുകൊണ്ടുവന്നത്. പ്രോജക്ട് മാനേജർ, ക്വാളിറ്റി കൺട്രോൾ എൻജിനീയർമാർ, സൈറ്റ് സൂപ്പർവൈസർമാർ എന്നീ തസ്തികകളാണ് ഒഴിഞ്ഞുകിടന്നത്.

ടൗൺഷിപ്പ് നിർമാണത്തിൽ മേൽനോട്ടം വഹിക്കാൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരില്ലാത്തത് പദ്ധതിയെ ബാധിക്കുമെന്ന് മുൻ റവന്യൂ മന്ത്രി കെ. രാജൻ പ്രതികരിച്ചിരുന്നു. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കണമെങ്കിൽ തൊഴിലാളികളെ എത്തിക്കാനും മേൽനോട്ടം വഹിക്കാനും ഉദ്യോഗസ്ഥർ വേണമെന്നും കെ. രാജൻ ചൂണ്ടിക്കാട്ടിയിരുന്നു.

SCROLL FOR NEXT