Source: Files
KERALA

"പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ പറഞ്ഞ വാക്ക് പാലിക്കുന്നില്ല"; പിഎം ശ്രീയിൽ ഇടഞ്ഞ് മുസ്ലീം ലീഗ്

ലീഗ് പ്രവർത്തകരെ പോലും ബോധ്യപ്പെടുത്താനാകാതെ ലീഗ് നേതൃത്വം കുഴങ്ങുന്നു...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: പിഎം ശ്രീ നടപ്പാക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ നിലപാടിൽ ഇടഞ്ഞ് മുസ്ലീം ലീഗ്. പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞ വാക്ക് പാലിക്കപ്പെടുന്നില്ലെന്ന് വിമർശനം. ലീഗ് പ്രവർത്തകരെ പോലും ബോധ്യപ്പെടുത്താനാകാതെ ലീഗ് നേതൃത്വം കുഴങ്ങുന്നു. കോൺഗ്രസ് വിഷയത്തിൽ അടിയന്തരമായി വ്യക്തത വരുത്തണമെന്ന് ആവശ്യം. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനും ആശങ്കയുണ്ട്.

പല ഭാഗങ്ങളിലും മുസ്ലീം സമുഹം വലിയ ആശങ്കയിലാണ് എന്ന് ചൂണ്ടിക്കാട്ടി മുസ്ലീം സമൂഹത്തിൻ്റെ ഉൾപ്പെടെ വോട്ട് വാങ്ങിയാണ് യുഡിഎഫ് അധികാരത്തിലെത്തിയതെന്ന കാര്യമാണ് മുസ്ലീം ലീഗ് പ്രധാനമായും പറയുന്നത്. ആ ആശങ്ക അതേപടി നിൽക്കുമ്പോൾ ഏത് രീതിയിൽ പിഎം ശ്രീ നടപ്പിലാക്കും എന്ന് കൃത്യമായി പറയാൻ സാധിക്കുന്നില്ല. പ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് യോഗങ്ങളിൽ തങ്ങളോട് ചോദിക്കുമ്പോൾ അതിൽ വ്യക്തത വരുത്താൻ നേതൃത്വത്തിന് സാധിക്കുന്നില്ലെന്ന് തുടങ്ങിയ ആശങ്കയാണ് മുസ്ലീം ലീഗ് മുന്നോട്ട് വയ്ക്കുന്നത്.

പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു അഭിപ്രായവും ഭരണപക്ഷത്തിരിക്കുമ്പോൾ മറ്റൊന്നും എന്ന നിലയിൽ യുഡിഎഫിൻ്റെ അഭിപ്രായങ്ങൾ തകിടം മറിയുന്നുവെന്ന് വലിയ തോതിൽ വിമർശനം പ്രവർത്തകർക്കിടയിൽ ഉയർന്നുവരുന്നുണ്ട്. അത് ഏറ്റവും പ്രധാനമായും ഉയർന്നുവരുന്നത് പിഎം ശ്രീയെ കുറിച്ചാണ്. പിഎം ശ്രീ ഒരിക്കലും നടപ്പിലാക്കരുതെന്ന നിലപാടായിരുന്നു യുഡിഎഫ് പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ സ്വീകരിച്ചിരുന്നത്. പക്ഷെ അധികാരത്തിലെത്തിയപ്പോൾ ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗം ചേർന്ന് നടപ്പിലാക്കട്ടെ, ശേഷം മാറ്റങ്ങൾ വരുത്താമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. പിന്നീട് എൽഡിഎഫ് ഒപ്പിട്ടതിനാൽ പിഎം ശ്രീ നടപ്പിലാക്കിയെ മതിയാവൂ എന്ന് എൽഡിഎഫിനെതിരെ വിമർശനം ഉയർത്തുകയും ചെയ്തിരുന്നു.

SCROLL FOR NEXT