ശിവ സൂര്യ News Malayalam 24x7
KERALA

എവിടെ ശിവ സൂര്യ? കാണാതായിട്ട് 10 ദിവസം; സിസിടിവി പരിശോധനങ്ങള്‍ വിഫലം; അന്വേഷണം വാരണാസിയിലേക്കും

ശിവ സൂര്യ ട്രെയിൻ കയറി പോയതായി കണ്ടെത്താൻ സാധിച്ചിട്ടില്ല

Author : ന്യൂസ് ഡെസ്ക്

മൊബൈല്‍ ഉപയോഗം വിലക്കിയതിന് വീടു വിട്ടിറങ്ങിയ കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി ശിവ സൂര്യയെ കാണാതായിട്ട് 10 ദിവസം. പൊലീസ് അന്വേഷണം തുടരുമ്പോഴും, ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. തലശ്ശേരി, മാഹി റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ശിവ സൂര്യ ട്രെയിൻ കയറി പോയതായി കണ്ടെത്താൻ സാധിച്ചിട്ടില്ല. വീട് വിട്ടിറങ്ങിയെന്ന് വീട്ടുകാർ പറഞ്ഞ സമയം അനുസരിച്ചുള്ള ദൃശ്യങ്ങളാണ് പരിശോധിച്ചത്. മൈസുരു, ബെംഗളുരു എന്നിവിടങ്ങളിലും പൊലീസ് സംഘം തെരച്ചിൽ നടത്തുന്നുണ്ട്. വാരണാസിയിലെ മലയാളികളെ ബന്ധപ്പെട്ടും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ശിവ സൂര്യയുടെ പിതാവ് മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

ഈമാസം എട്ടിനാണ് ശിവ സൂര്യ വീട് വിട്ടുപോയത്. മൊബൈല്‍ ഗെയിം കളിക്കുന്നത് വിലക്കി അച്ഛന്‍ ഫോണ്‍ പിടിച്ചുവാങ്ങിയതോടെയായിരുന്നു സംഭവം. ശിവ സൂര്യ വീട് വിട്ടിറങ്ങുന്ന സമയം ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല. 'കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്ന് കുറിപ്പ് എഴുതിവച്ചാണ് ശിവ സൂര്യ നാടുവിട്ടത്. ചെറുപ്പത്തിലെ അമ്മ മരിച്ച കുട്ടിക്ക് പിതാവ് മാത്രമാണുള്ളത്.

കുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ശിവ സൂര്യ വീട്ടിൽ നിന്നിറങ്ങി നടന്നുപോകുന്നത് കണ്ടതായി പരിസരവാസികൾ മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ച് സമീപങ്ങളിലെ സിസിടിവി പരിശോധിച്ചെങ്കിലും അതിലൊന്നും ശിവ സൂര്യയുടെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. വീട് വിട്ടിറങ്ങിയെന്ന് വീട്ടുകാർ പറഞ്ഞ സമയം അനുസരിച്ച്, തലശ്ശേരി, മാഹി റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും സൂചനകളൊന്നും ലഭിച്ചില്ല.

മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ എത്തിയും പോലീസ് സംഘം തെരച്ചിൽ നടത്തുന്നുണ്ട്. ശിവ സൂര്യ കത്തില്‍ പറഞ്ഞതനുസരിച്ച് വാരണാസിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അവിടെയുള്ള മലയാളികളെ ബന്ധപ്പെട്ട് പൊലീസ് വിവരം ശേഖരിക്കുന്നുണ്ട്. ബന്ധുക്കൾ നിന്ന് വാങ്ങിയ കൂടുതൽ പണം ശിവസൂര്യയുടെ കയ്യിൽ ഉണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ട്രെയിനിൽ അല്ലാതെ മറ്റ് വാഹനങ്ങളിൽ കയറി എങ്ങോട്ടെങ്കിലും പോയോ എന്നതും അന്വേഷിക്കുന്നുണ്ട്. അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ശിവ സൂര്യയുടെ പിതാവ് മുഖ്യമന്ത്രി വി.ഡി. സതീശനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയെ എത്രയും വേഗം കണ്ടെത്താന്‍ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.

SCROLL FOR NEXT