വി.ഡി. സതീശൻ Source: News Malayalam 24x7
KERALA

"നല്ല പദ്ധതിയെ എന്തിന് എതിർക്കണം"; കേരളത്തിൽ അതിവേഗ റെയിൽപാത വരട്ടെയെന്ന് പ്രതിപക്ഷ നേതാവ്

നല്ല പദ്ധതിയെ എന്തിന് എതിർക്കണമെന്നും സതീശൻ ചോദിച്ചു.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

തിരുവനന്തപുരം: കേരളത്തിൽ അതിവേഗ റെയിൽപാത വരട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിൽവർ ലൈനിന് ഡിപിആർ ഉണ്ടായിരുന്നില്ലെന്നും തട്ടിക്കൂട്ടി ഉണ്ടാക്കിയ പദ്ധതി ആയതിനാലാണ് പ്രതിപക്ഷം എതിർത്തതെന്നും വി.ഡി. സതീശൻ പറഞ്ഞു. നല്ല പദ്ധതിയെ എന്തിന് എതിർക്കണമെന്നും കേരളത്തിൽ അടിസ്ഥാന വികസനം നടക്കുന്നത് നല്ല കാര്യമാണെന്നും സതീശൻ പറഞ്ഞു.

പയ്യന്നൂരിൽ കോൺഗ്രസ് പ്രവർത്തകരെ സിപിഐഎം മർദ്ദിച്ചെന്നും അവിടെ കണ്ടത് സിപിഐഎമ്മിൻ്റെ ഗുണ്ടായിസമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പയ്യന്നൂരിൽ പ്രകടനം നടത്തിയ കോൺഗ്രസ്‌ പ്രവർത്തകരെ ക്രൂരമായാണ് ആക്രമിച്ചത്. ഇത്‌ അവസാനത്തിൻ്റെ ആരംഭമാണ്. ആരോപണം ഉന്നെയിച്ച പാർട്ടി നേതാവ് തന്നെ ഭീഷണിയിലാണ്. ടി.പി. ചന്ദ്രശേഖരൻ്റെ സ്ഥിതി വരുമെന്ന ആശങ്കയിലാണ് അയാളെന്നും സതീശൻ പറഞ്ഞു.

വിഴിഞ്ഞം സിപിഐഎം ആക്ഷേപിച്ച പദ്ധതിയാണെന്നും അത് പൂർത്തിയാക്കാൻ വൈകിയെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. വിഴിഞ്ഞം തുറമുഖത്തിന് പൂർണമായ പിന്തുണയാണ് ഞങ്ങൾ വാഗ്ദാനം ചെയ്തത്. പിണറായി പ്രതിപക്ഷത്തിരുന്നപ്പോൾ ഈ പദ്ധതി ബഹിഷ്കരിച്ചവരാണ് ഇവർ. നന്ദി ഉമ്മൻ ചാണ്ടിക്ക് പറയണം. വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്രം സഹായിച്ചു. പക്ഷെ ഇപ്പോഴല്ല യുപിഎ സർക്കാരിൻ്റെ കാലത്താണ്. രാജേഷ് പറയുന്ന കേന്ദ്രമല്ല സഹായിച്ചത്. ഔട്ട്‌ റീച്ച് റോഡ്, ഔട്ട്‌ റീച്ച് റെയിൽവേ, മത്സ്യബന്ധന പാർക്ക് തുടങ്ങിയ കാര്യങ്ങൾ ഒന്നും ഇതുവരെ ഈ ഗവൺമെൻ്റ് വാഗ്ദാനം ചെയ്തിട്ടില്ല. അനാവശ്യമായ അവകാശവാദം ഒന്നും ഈ സർക്കാരിന് വേണ്ടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

"പുനർജനി പദ്ധതി പ്രകാരമുള്ള 230 ഓളം വീടുകൾ തയ്യാറായിട്ടുണ്ട്. ആരെങ്കിലും പരാതി നൽകിയെന്ന് കരുതി പദ്ധതി നിർത്താൻ കഴിയില്ലല്ലോ. എൻ്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതിയാണിത്. സിബിഐ അന്വേഷണം വേണം എന്ന് പറയുന്നു. സിബിഐ അന്വേഷിക്കട്ടെ," സതീശൻ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിക്ക് ഒരുപാട് പാളിച്ചകൾ സംഭവിച്ചു. ഇപ്പോഴത്തെ സ്ഥിതിയിൽ പോറ്റി അടക്കം പുറത്തുവരും. എസ്ഐടിക്ക് മേൽ സമർദ്ദമുണ്ടെന്നും സതീശൻ പറഞ്ഞു.

SCROLL FOR NEXT