പത്തനംതിട്ട: സിപിഐഎം ഭരിക്കുന്ന അടൂർ സർവീസ് സഹകരണ ബാങ്കിൽ വൻ ക്രമക്കേടെന്ന് പ്രസിഡൻ്റ് പൊൻതാമര പിള്ള. മുൻ എംഎൽഎ ആർ. ഉണ്ണി കൃഷ്ണൻ്റെ ഭാര്യയാണ് പൊൻതാമര പിള്ള. അഴിമതിക്ക് കൂട്ട് നിൽക്കാൻ കഴിയാത്തതിനാൽ ബാങ്കിൻ്റെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് രാജി വെയ്ക്കുന്നുവെന്നും അവർ പറഞ്ഞു. ബാങ്കിൽ 75 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നും അത് സൂചിപ്പിച്ചിട്ടും പാർട്ടി നടപടി എടുക്കുന്നില്ലെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ ഭരണ സമിതി മുതലുള്ള ക്രമക്കേടുകളാണ് നിലവിൽ ഇത്രയും വലിയ തുകയിൽ എത്തി നിൽക്കുന്നതെന്ന് പൊൻതാമര പിള്ള ആരോപിച്ചു. മഹിളാ അസോസിയേഷൻ നേതാവ് കൂടിയാണ് പൊൻതാമര പിള്ള.