ഇടുക്കി: മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനം വകുപ്പ് താത്കാലിക വാച്ചർക്ക് പരിക്ക്. വനം വകുപ്പ് താത്കാലിക വാച്ചർ മണി ചാപ്ലിക്കാണ് പരിക്കേറ്റത്. മണിയെ പിന്നിൽ നിന്ന് കാട്ടുപോത്ത് കൊമ്പിന് കുത്തി എറിയുകയായിരുന്നു. മണിയുടെ തുടയെല്ലിന് ഗുരുതര പരിക്കേറ്റു.