ഇടുക്കി പീരുമേട്ടിൽ കാട്ടാന അക്രമണത്തിൽ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം. മലബണ്ടാരം വിഭാഗത്തിൽപ്പെട്ട സീതയാണ് കാട്ടാന ആക്രമണത്തെ തുടർന്ന് മരിച്ചത്.
തോട്ടപ്പുരയിൽ താമസിക്കുന്ന സീതയെ വനത്തിൽ വിറക് ശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സീതയുടെ ഭർത്താവ് ബിനുവിനും പരിക്കേറ്റിറ്റുണ്ട്.