തൃശൂർ വാഴച്ചാലിൽ ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം. വനം വകുപ്പ് സംഘത്തോടൊപ്പം ട്രക്കിങ്ങിന് പോയവർക്ക് നേരെയായിരുന്നു കാട്ടാന ആക്രമണം. വാഴച്ചാൽ വനം ഡിവിഷന് കീഴിലെ കാരാംതോട് വച്ചാണ് സംഭവം. ഉൾവനത്തിൽ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.
ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് സംഘം. ഇന്ന് രാവിലെ ആണ് സംഘം യാത്ര തിരിച്ചത്.