വന്യജീവി ആക്രമണത്തിൽ നശിച്ച വിളകൾ  Source: News Malayalam 24x7
KERALA

വന്യജീവി ശല്യത്തിൽ വലഞ്ഞ് എറണാകുളത്തെ മലയോര മേഖല; പരാതിപ്പെട്ടിട്ടും നടപടിയില്ല! കൃഷി ഉപേക്ഷിച്ച് കർഷകർ

പരാതി പറഞ്ഞിട്ടും പരിഹാരം ഇല്ലാത്തതിനാൽ ഇനി എന്ത് ചെയ്യുമെന്ന ചോദ്യമാണ് മലയോര മേഖലയിലെ കർഷകരെ ആശങ്കയിലാക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ജില്ലയിലെ കോതമംഗലം ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ വന്യജീവി ശല്യം അതിരൂക്ഷം. കൃഷി ചെയ്യാനോ സുരക്ഷിതമായി ജീവിക്കാനോ കഴിയാത്ത അവസ്ഥയിലാണ് എന്നാണ് നാട്ടുകാരുടെ പരാതി. അന്നന്നത്തെ അന്നം കണ്ടെത്താൻ കൃഷി ഉപേക്ഷിച്ച് മറ്റ് തൊഴിലുകൾ തേടേണ്ട അവസ്ഥായിലാണ് എന്നും കർഷകർ പരാതിപ്പെടുന്നു.

ഒരു കർഷൻ്റെ മാത്രം ദുരിതമല്ല ഇത്.മലയോര മേഖലയിലെ ഭൂരിഭാഗം കർഷകരും നേരിടുന്നത് സമാനമായ പ്രശ്നമാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് വന്യജീവികൾ കാടിറങ്ങുന്നത്. കൃഷിയിടങ്ങൾക്ക് മാത്രമല്ല,നാട്ടുകാരുടെ ജീവനും ഇവ ഭീഷണിയാണ്. കാട്ടാനകൾ മാത്രമല്ല കുരങ്ങും, മലയണ്ണാനും, മരപ്പട്ടിയും ഉൾപ്പെടെയുള്ളവയും കർഷകരുടെ ഉറക്കം കെടുത്തുകയാണ്.

കൂടാതെ മലയോര മേഖലയിൽ വന്യജീവി ആക്രമണത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരും നിരവധിയാണ്. മാമലക്കണ്ടം സ്വദേശി വിജിൽ , ഉരുളൻതണ്ണിയിൽ കൊല്ലപ്പെട്ട എൽദോസ് , പിണവൂർ കുടിയിൽ കാട്ടാന കൊന്ന സന്തോഷ് , പൂയം കുട്ടിയിൽ വേങ്ങൂ വേങ്ങൂരാൻ ജോണി , വയോധികനായ കുഞ്ഞപ്പൻ , 21 വയസുകാരി ആൻമരിയ ഇങ്ങനെ നീളുന്നു ആ പട്ടിക. പലകുറി പരാതി പറഞ്ഞിട്ടും പരിഹാരം ഇല്ലാത്തതിനാൽ ഇനി എന്ത് ചെയ്യുമെന്ന ചോദ്യമാണ് മലയോര മേഖലയിൽ ജീവിക്കുന്ന കർഷകരെ ആശങ്കയിലാക്കുന്നത്.

SCROLL FOR NEXT