Source: News Malayalam 24x7
KERALA

ന്യൂറോ സർജൻ ചമഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി; യുവതി പിടിയിൽ

സീനിയർ റെസിഡൻ്റായ ന്യൂറോ സർജൻ എന്നായിരുന്നു യുവതി സെക്യൂരിറ്റി ജീവനക്കാരോട് പരിചയപ്പെടുത്തിയത്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഡോക്ടർ ചമഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയ യുവതി പിടിയിൽ. കോട്ടയം പെരുന്ന സ്വദേശി ഇവ എന്ന യുവതിയാണ് പിടിയിലായത്. സീനിയർ റെസിഡൻ്റായ ന്യൂറോ സർജൻ എന്നായിരുന്നു യുവതി സെക്യൂരിറ്റി ജീവനക്കാരോട് പരിചയപ്പെടുത്തിയത്. സംശയം തോന്നി നടത്തിയ പരിശോധനയ്ക്ക് പിന്നാലെ യുവതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

സെക്യൂരിറ്റി ഓഫീസറുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. യുവതി പറയുന്ന വിവരങ്ങളിൽ വ്യക്തത കുറവുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പോലീസ് പറഞ്ഞു.

SCROLL FOR NEXT