കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് മരണം. കോഴിക്കോട് കൊയിലാണ്ടിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ സ്ത്രീ മരിച്ചു. കുറുവങ്ങാട് സ്വദേശി ഫാത്തിമയാണ് മരിച്ചത്. വീടിന് പുറകിലെ മരം വീണ് പൊട്ടിയ ലൈനിൽ നിന്ന് ഷോക്കേറ്റാണ് ഫാത്തിമ മരിച്ചത്.
തിരുവന്തപുരത്തും വൈദ്യുതി കമ്പി പൊട്ടിവീണ് 19കാരന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയാണ് മരിച്ചത്. കാറ്ററിങ് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങവേയായിരുന്നു അപകടം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു.