KERALA

തിരുവനന്തപുരം സരസ്വതി വിദ്യാലയത്തിൽ ജാതി അധിക്ഷേപം; പരാതിയുമായി യുവതി

സ്കൂളിലെ ആയ ജയശ്രീയാണ് സ്കൂൾ ബസ് കോഡിനേറ്റർ അഭിലാഷിനെതിരെ പൊലീസിൽ പരാതി നൽകിയത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സരസ്വതി വിദ്യാലയത്തിൽ ജാതി അധിക്ഷേപമെന്ന് പരാതി. സ്കൂളിലെ ആയ ജയശ്രീയാണ് സ്കൂൾ ബസ് കോഡിനേറ്റർ അഭിലാഷിനെതിരെ പൊലീസിൽ പരാതി നൽകിയത്. ശരീരത്തിലെ ദുർഗന്ധം കുട്ടികൾക്ക് അസഹനീയമാണെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു എന്ന് ജയശ്രീ പറഞ്ഞു. അധിക്ഷേപിച്ചതിന് പിന്നാലെ തന്നെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായും ജയശ്രീ ആരോപിച്ചു. എന്നാൽ ആരോപണം വസ്തുതാ വിരുദ്ധമെന്നാണ് സ്കൂൾ മാനേജ്മെൻ്റിൻ്റെ വാദം.

SCROLL FOR NEXT