Source: News Malayalam 24x7
KERALA

കാഞ്ഞാണിയിൽ യുവതി വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ

കാഞ്ഞാണി കാരമുക്കിൽ യുവതിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കാഞ്ഞാണി കാരമുക്കിൽ യുവതിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞാണിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി ചാലക്കുടി സ്വദേശി നീതു (34) വാണ് മരിച്ചത്. ഇന്ന് രാവിലെ കുട്ടികളാണ് അമ്മ മരിച്ചു കിടക്കുന്നത് കണ്ടത്.

കാരമുക്ക് ഐടിഐ റോഡിൽ പുത്തൻപുരയ്ക്കൽ സലീഷിൻ്റെ ഭാര്യയാണ് മരിച്ച നീതു. സംഭവ ശേഷം നീതുവിൻ്റെ ഭർത്താവ് സലീഷിനെ കാണാതായി.

SCROLL FOR NEXT