അറസ്റ്റിലായ പ്രതികൾ Source: News Malayalam 24x7
KERALA

കണ്ണൂർ കൂത്തുപറമ്പിൽ സദാചാര വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി; മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

ഞായറാഴ്ച വൈകീട്ട് റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് അറസ്റ്റിലായ എസ്‌ഡിപിഐക്കാർ ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്തിരുന്നു

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ കൂത്തുപറമ്പിൽ സ്ത്രീ ആത്മഹത്യചെയ്തത് സദാചാര വിചാരണയിൽ മനംനൊന്താണെന്ന് പരാതി. ചൊവ്വാഴ്ചയാണ് റസീന മൻസിലിലെ റസീന എന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൂത്തുപറമ്പ് കായലോട് പറമ്പയിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പിൽനിന്നുമാണ് മരണത്തിന് പിന്നിൽ സദാചാരമാണെന്ന സൂചന ലഭിച്ചത്. പിന്നാലെ പിണറായി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഞായറാഴ്ച വൈകീട്ട് റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്തിരുന്നു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം സുഹൃത്തിനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.

സംഭവത്തിൽ പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ പ്രതികളുണ്ടെന്നാണ് വിവരമെന്ന് പറഞ്ഞ പൊലീസ്, അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു.

SCROLL FOR NEXT