KERALA

കോന്തുരുത്തിയിലെ സ്ത്രീയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് വീട്ടുടമ ജോർജ്

അതേസമയം, മരിച്ചയാളെ പരിചയമില്ലെന്നാണ് നാട്ടുകാർ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: തേവര കോന്തുരുത്തിയിലെ സ്ത്രീയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് സമീപം ജോർജുമുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് വീടിന് സമീപത്തായി ചാക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഹരിതകർമസേന തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് വാർഡ് കൗൺസിലർ സ്ഥലത്തെത്തി. കൗൺസിലർ എത്തിയപ്പോൾ മൃതദേഹത്തിന് സമീപം മദ്യലഹരിയിൽ അബോധാവസ്ഥയിലിരിക്കുകയായിരുന്നു ജോർജ്. പിന്നാലെ പൊലീസ് എത്തുകയും ജോർജിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് ജോർജ് കുറ്റം സമ്മതിച്ചത്.

അതേസമയം, മരിച്ചയാളെ പരിചയമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. രാവിലെ ജോര്‍ജ് കടയില്‍ പോയി ചാക്ക് വാങ്ങിയിരുന്നുവെന്നാണ് വിവരം. വീടിനുള്ളിൽ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ബെഡ്റൂമിലും അടുക്കളയിലുമടക്കം മൃതദേഹം വലിച്ചിഴച്ചതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.

SCROLL FOR NEXT