തിരുവനന്തപുരം: പൊതുവേദിയിൽ വി.ഡി. സതീശൻ കാട്ടിയ ഭാവത്തിന് എതിരെ എഴുത്തുകാരി ശാരദക്കുട്ടി. നാവ് പുറത്തേക്ക് കാട്ടിയുള്ള സതീശൻ്റെ ഭാവത്തിന് എതിരെയാണ് രൂക്ഷ വിമർശനം ഉയർന്നത്. നേരത്തെ ഒരു ചേഷ്ട കാണിച്ചപ്പോൾ കയ്യടിച്ചവർ, ഇത് കണ്ടാൽ അയ്യേ എന്ന് പറയും. ഇത് എഐ ആയിരുന്നെങ്കിൽ എന്ന് പ്രത്യാശിക്കുന്നു എന്നും ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
ഇത് Al creation ആണെങ്കിൽ ഒന്നും പറയാനില്ല. അല്ലെങ്കിൽ മഹാമോശം. ഒരിക്കൽ ഒരു expression കാണിച്ചപ്പോൾ ആൾക്കാർ അത്ഭുതപ്പെട്ടത് പുതിയ CM ആയതുകൊണ്ടാണ്. ഒരു CM നെ അങ്ങനെയൊന്നും കണ്ടിട്ടില്ലാത്തതു കൊണ്ടുണ്ടായ 'ആദ്യരോമാഞ്ച കുഡ്മള'മായിരുന്നു അത്. അന്ന് cute എന്ന് കയ്യടിച്ചവർ പോലും ഇന്ന് ഇത് കണ്ടാൽ അയ്യേ എന്നുള്ളിലെങ്കിലും പറഞ്ഞു പോകും.
CM ആയതു കൊണ്ട് കയ്യടിക്കേണ്ടവർ ചിലരുണ്ടാകും. CM അല്ലെങ്കിൽത്തന്നെയും ഇതൊരു മോശം പ്രവണതയാണ്. ഏതെങ്കിലും ഒരു വനിതാമന്ത്രി ആയിരിക്കേണ്ടിയിരുന്നു. പുകിൽ ആയേനെ. CM ന് ഇഷ്ടമാകുമോ മറ്റൊരാൾ അദ്ദേഹത്തെ നോക്കി ഇങ്ങനെ കാണിച്ചാൽ ? വീണ്ടും പറയട്ടെ ഇതൊരു Al creation ആയിരുന്നെങ്കിലെന്നാശിക്കുന്നു. CM മികച്ച നടനായിരുന്ന സലിം കുമാറിൻ്റെ സൃഹൃത്ത് മാത്രമാണ്. സിനിമയിലെ സലിം കുമാറല്ല. ആകുകയുമരുത്. അങ്ങയോടുള്ള ജനങ്ങളുടെ സ്‌നേഹം നിലനിന്നു കാണാൻ തന്നെയാണാഗ്രഹം.