Source: News Malayalam 24x7
KERALA

അരമണിക്കൂറോളം പ്ലാറ്റ്‌ഫോമിൽ കിടത്തിയിട്ടും ആംബുലൻസ് എത്തിച്ചില്ല; റെയിൽവേ ജീവനക്കാരുടെ അനാസ്ഥയിൽ യുവാവിന് ദാരുണാന്ത്യം

ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്ത് (26) ആണ് മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ട്രെയിൻ യാത്രയ്ക്കിടയിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്ത് (26) ആണ് മരിച്ചത്. മുംബൈ-എറണാകുളം ഓഖ എക്സ്പ്രസിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. ഷൊർണൂർ കഴിഞ്ഞപ്പോൾ യുവാവ് നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

അവശനിലയിൽ ആയ യുവാവിനെ സഹയാത്രിക്കാർ ചേർന്ന് മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ ഇറക്കിയിരുന്നു. അരമണിക്കൂറോളം പ്ലാറ്റ്‌ഫോമിൽ കിടത്തിയിട്ടും ആംബുലൻസ് എത്തിച്ചില്ലെന്നും പരാതിയുണ്ട്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിൻ്റെ മരണം സ്ഥിരീകരിച്ചു.

SCROLL FOR NEXT